Skip to content

ക്രിക്കറ്റ് ജീവിതത്തോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ ഓപ്പണർ വസിം ജാഫർ

മുൻ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ വസിം ജാഫർ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും 2006 അരങ്ങേറ്റം കുറിച്ച ജാഫർ 31ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 34.11 ശരാശരിയിൽ അഞ്ച് സെഞ്ചുറിയും 11 ഫിഫ്റ്റിയുമടക്കം 1944 റൺസ് നേടിയിട്ടുണ്ട്.

രഞ്ജി ട്രോഫിയിൽ 12,000 റൺസ് നേടിയ ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോർഡും 150 മത്സരങ്ങൾ കളിക്കുന്ന ആദ്യ പ്ലേയറെന്ന നേട്ടവും വസിം ജാഫറിന്റെ പേരിലാണ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1996 ൽ അരങ്ങേറ്റം കുറിച്ച ജാഫർ 260 മത്സരങ്ങളിൽ നിന്നും 19,410 റൺസ് നേടിയിട്ടുണ്ട്.