Skip to content

സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്ക് കളിക്കില്ല, കാരണമിതാണ്

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് കളിക്കില്ല. മാർച്ച് എട്ടിന് മെൽബണിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനായാണ് സ്റ്റാർക്ക് തിരികെ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നത്.

ഓസ്‌ട്രേലിയൻ ടീമിന്റെ വിക്കറ്റ് കീപ്പറായ അലിസ ഹീലിയുടെ ഭർത്താവാണ് മിച്ചൽ സ്റ്റാർക്ക്. ഇതിനുമുൻപും ഹീലി കളിക്കുന്ന മത്സരങ്ങൾ വീക്ഷിക്കുവാൻ സ്റ്റാർക്ക് ഗാലറിയിലെത്തിയിട്ടുണ്ട്.

Starc Alyssa Healy

(Picture Source : Twitter)

ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അപൂർവ്വ നിമിഷങ്ങളിൽ ഒന്നാണെന്നും അതുകൊണ്ട് തന്നെ സ്റ്റാർക്കിനെ തിരിച്ചയക്കുന്നതിൽ സന്തോഷമുണ്ടെന്നും ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ പറഞ്ഞു.

Starc Alyssa Healy

(Picture Source : Twitter )

ജോഷ് ഹേസൽവുഡ്, ജൈ റിച്ചാർഡ്സൺ, ജൈ റിച്ചാർഡ്സൺ, കെയ്ൻ റിച്ചാർഡ്സൺ അടക്കമുള്ള ഫാസ്റ്റ് ബൗളർ ടീമിനൊപ്പമുണ്ടെന്നും അതുകൊണ്ട് തന്നെ സ്റ്റാർക്കിന്റെ അഭാവം മികച്ച പ്രകടനം പുറത്തെടുക്കാൻ അവർക്ക് മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും ലാങർ വ്യക്തമാക്കി.