Skip to content

ധോണിയുടെ പരിചയ സമ്പത്ത് ഇന്ത്യയ്ക്ക് നഷ്ടമാകുന്നു ; കുൽദീപ് യാദവ്

ഏറെ നാളായി ഇന്ത്യയ്ക്ക് ഒപ്പമില്ലാത്ത മുൻ നായകൻ എം.എസ് ധോണിയുടെ പരിചയ സമ്പത്ത് ഇന്ത്യയ്ക്ക് നഷ്ട്ടമാകുന്നുവെന്ന് സ്പിൻ ബോളർ കുൽദീപ് യാദവ്. പകരക്കാരായ റിഷാബ് പന്തും, കെ എൽ രാഹുലും മികച്ച പ്രകടനം പുറത്തെടുക്കുന്നുവെങ്കിലും ധോണിയുടെ പരിചയ സമ്പത്ത് ഇന്ത്യയ്ക്ക് മിസ്സ് ചെയ്യുന്നതായി കുൽദീപ് പറഞ്ഞു.

” മഹി ഭായ് ( ധോണി ) അദ്ദേഹം ധാരാളം അനുഭവങ്ങളാണ് ടീമിന് നൽകുന്നത്, കൂടാതെ അദ്ദേഹം ഇന്ത്യൻ ടീമിന് മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. അതിനാൽ അത്തരത്തിലുള്ള ഒരു കളിക്കാരൻ കളിക്കാതിരിക്കുമ്പോൾ അവനെ നഷ്ടമാകും. അവർ (രാഹുലും പന്തും) ചെറുപ്പക്കാരാണ്, അവർ നന്നായി കളിക്കുന്നുണ്ട്. രണ്ടും നന്നായി കീപ്പിങ് ചെയ്യുന്നു, അതിനാൽ ആ കാര്യത്തിൽ വളരെയധികം വ്യത്യാസങ്ങൾ വന്നിട്ടില്ല, എന്നാൽ ധോണിയുടെ സാന്നിദ്ധ്യം നഷ്ടമായി. ” കുൽദീപ് പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ധോണിയുടെ പ്രകടനം അനുസരിച്ചായിരിക്കും ഇനി ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവെന്ന് സെലക്ഷൻ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകക്കപ്പിലാണ് ധോണി അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.