Skip to content

ശ്രീലങ്കൻ പര്യടനത്തിൽ ഇംഗ്ലണ്ട് താരങ്ങൾ ഷേക്ക് ഹാൻഡ്‌സ് നൽകില്ല, കാരണമിതാണ്

വരുന്ന ശ്രീലങ്കൻ പര്യടനത്തിൽ ഇംഗ്ലണ്ട് താരങ്ങൾ ഹസ്തദാനം നൽകുന്നത് ഒഴിവാക്കുമെന്ന് ക്യാപ്റ്റൻ ജോ റൂട്ട്. മെഡിക്കൽ ടീമിന്റെ നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനമെന്നും ഷേക്ക് ഹാൻഡ്‌സിന് പകരം താരങ്ങൾ തമ്മിൽ ഫസ്റ്റ് ബംപായിരിക്കും ചെയ്യുകയെന്നും ജോ റൂട്ട് വ്യക്തമാക്കി.

കഴിഞ്ഞ സൗത്താഫ്രിക്കൻ പര്യടനത്തിൽ 10 കളിക്കാർക്കും നാല് സപ്പോർട്ടിങ് സ്റ്റാഫിനും അപൂർവ്വ വൈറസ് രോഗം പിടിപെട്ടിരുന്നു. ഇതിനൊപ്പം തന്നെ ലോകമെമ്പാടും കൊറോണ വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റ് കൈക്കൊണ്ടത്.

മാർച്ച് 19 നാണ് രണ്ട് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അതിന് മുൻപായി ശ്രീലങ്കൻ പ്രസിഡന്റ്സ് ഇലവനെതിരെ രണ്ട് പരിശീലന മത്സരവും ഇംഗ്ലണ്ട് കളിക്കും.