Skip to content

മഴകളിച്ചു ; സെമിഫൈനൽ കളിക്കാതെ ഇന്ത്യ ഫൈനലിൽ, ഇംഗ്ലണ്ട് പുറത്ത്

ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മഴമൂലം ഉപേക്ഷിച്ചതിനെ തുടർന്ന് ഇന്ത്യൻ വനിതകൾ ഓസ്‌ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യൻ സമയം രാവിലെ 9.30 ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം കനത്ത മഴയെതുടർന്ന് ടോസ് പോലും ഇടാനാകാതെയാണ് ഉപേക്ഷിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ചുവെന്നതിനാലാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് എ യിൽ നാല് മത്സരങ്ങൾ വിജയിച്ച ഇന്ത്യ എട്ട് പോയിന്റ് സ്വന്തമാക്കി ഒന്നാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. മറുഭാഗത്ത് നാല് മത്സരങ്ങളിൽ മൂന്ന് മത്സരങ്ങളിൽ വിജയിച്ച ഇംഗ്ലണ്ടിനാകട്ടെ ആറ് പോയിന്റ് മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചിരുന്നത്.

ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിൽ വിജയിക്കുന്ന ടീമിനെയാകും ഇന്ത്യ ഫൈനലിൽ നേരിടുക. മാർച്ച് എട്ടിന് മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.