Skip to content

ആ പര്യടനത്തിന് മുമ്പായി സെലക്ഷൻ ലഭ്യമായിരിക്കണം ; ഡിവില്ലേഴ്‌സിന്റെ തിരിച്ചുവരവിനുള്ള സമയം വ്യക്തമാക്കി മാർക്ക് ബൗച്ചർ

ഏറെ നാളുകളായി കേട്ട് കൊണ്ടിരിക്കുന്ന വാർത്തയാണ് സൗത്ത് ആഫ്രിക്കൻ താരം ഡിവില്ലേഴ്‌സിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ്. ടീം മാനേജ്മെന്റും താരവും ആഗ്രഹം പ്രകടിപ്പിച്ചതോടെ ആരാധകർ ഈ മുഹൂർത്തത്തിനായി ആവേശത്തിലാണ്. 2018 ൽ വിരമിക്കൽ പ്രഖ്യാപിച്ച ഡിവില്ലേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റുകളിൽ നിറസാനിദ്ധ്യമാണ്.

ദക്ഷിണാഫ്രിക്കയുടെ നിലവിലെ ഹെഡ് കോച്ച് മാർക്ക് ബൗച്ചർ എല്ലാ കളിക്കാർക്കും അവരുടെ ലഭ്യതയെക്കുറിച്ച് അന്തിമകാലാവധി നൽകിയിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് കഴിഞ്ഞയുടൻ ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായി സെലക്ഷൻ ലഭ്യമായിരിക്കണമെന്നാണ് മാർക്ക് ബൗച്ചർ പറഞ്ഞിരിക്കുന്നത്.

ടി 20 ലോകകപ്പിന് മുന്നോടിയായി ടീം മികച്ചതാക്കാൻ ആവശ്യമായ ഗെയിമുകൾ അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ‌പി‌എൽ 2020 ന് ശേഷം ആദ്യ പര്യടനം ശ്രീലങ്കയിലേക്കാണ്, ഓരോ കളിക്കാരനും സെലക്ഷനിൽ ലഭ്യമാക്കണം. പര്യടനത്തിൽ ആ താരത്തെ തിരഞ്ഞെടുത്താലും ഇല്ലെങ്കിലും പ്രശ്‌നമില്ല, പക്ഷേ ടി20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കാൻ ഇത് ചെയ്തിരിക്കണം. അദ്ദേഹം പറഞ്ഞു