Skip to content

സൂപ്പർതാരം തിരിച്ചെത്തി ; ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സൗത്താഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയ്ക്കെതിരെ മാർച്ച് 12 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള സൗത്താഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ക്വിന്റൺ ഡീകോക്ക് നയിക്കുന്ന ടീമിൽ മുൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് തിരിച്ചെത്തി. ഏകദിന ലോകകപ്പിൽ പുറത്തായ ശേഷം ഇതാദ്യമായാണ് ഫാഫ് ഡുപ്ലെസിസ് സൗത്താഫ്രിക്കൻ ഏകദിന ടീമിലിടം നേടുന്നത്.

സ്പിന്നർ ഷംസിയെ വ്യക്തിപരമായ കാരണങ്ങൾ മൂലം ടീമിൽ നിന്നും ഒഴിവാക്കിയപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ജോർജ് ലിൻഡെ ആദ്യമായി ഏകദിന ടീമിലിടം നേടി.

( Picture Source : Twitter)

ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത കേശവ് മഹാരാജ്, കെയ്ൽ വെറെയ്നെ, ഹെൻറിച്ച് ക്‌ളാസൻ എന്നിവരെ ടീമിൽ നിലനിർത്തി.

പരിക്ക് മൂലം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്ട്ടമായ കഗിസോ റബാഡയ്ക്ക് ഇന്ത്യയ്ക്കെതിരായ പരമ്പരയിലും കളിക്കാൻ സാധിക്കില്ല.

സൗത്താഫ്രിക്കൻ ടീം ;

( Picture Source : Twitter)

ക്വിന്റൺ ഡി കോക്ക് (C,WK), ടെംബ ബാവുമ, റാസി വാൻ ഡെർ ഡുസെൻ, ഫാഫ് ഡു പ്ലെസിസ്, കെയ്‌ൽ വെറൈൻ, ഹെൻ‌റിക് ക്ലാസെൻ, ഡേവിഡ് മില്ലർ, ജോൺ-ജോൺ സ്മട്ട്സ്, ആൻഡിൽ ഫെഹ്ലുക്വായോ, ലുങ്കി എൻ‌ജിഡി, ലൂഥോ സിപാംല, ബ്യൂറാൻ ഹെൻഡ്രിക്സ് ജോർജ്ജ് ലിൻഡെ, കേശവ് മഹാരാജ്, ആൻറിച് നോർജെ