Skip to content

സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ കെഎൽ രാഹുൽ ഇന്ത്യയുടെ ക്യാപ്റ്റനായേക്കും ; റിപ്പോർട്ട്

ഈ മാസം 12 ന് ആരംഭിക്കുന്ന സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയുടെ ക്യാപ്റ്റനായേക്കും. നിലവിലെ ഇന്ത്യയുടെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് വിശ്രമമം അനുവദിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കോഹ്ലിയുടെ അഭാവത്തിൽ ക്യാപ്റ്റനകാറുള്ള രോഹിത് പരിക്കിനെ പിടിയിലാണ്.

ന്യുസിലാൻഡ് പര്യടനത്തിനിടെ കാലിനേറ്റ പരിക്ക് കാരണം ഏകദിന ടെസ്റ്റ് പരമ്പരയിൽ കളിക്കാതെ രോഹിത് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതുവരെയായും പൂർണമായും പരിക്ക് ഭേദമാകാത്തതിനാൽ രാഹുലിനെ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിക്കും. ഈ വരുന്ന വെള്ളിയാഴ്ച ടീമിനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

3 മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പര യുവതാരങ്ങൾക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണ്. അതേസമയം ധവാൻ ടീമിൽ തിരിച്ചെത്തിയേക്കും. ആദ്യ മത്സരം ധർമശാലയിൽ വെച്ച് നടക്കും.ഇന്ത്യൻ പ്രീമിയർ ലീഗിന് മുമ്പുള്ള ഇന്ത്യയുടെ അവസാന പരമ്പര കൂടിയാണിത്.