Skip to content

വനിതാ ലോകകപ്പ് ; ന്യൂസിലാൻഡിനെ പരാജയപെടുത്തി ഓസ്‌ട്രേലിയ സെമിയിൽ

വനിതാ ലോകകപ്പ് നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെ നാല് റൺസിന് പരാജയപെടുത്തി ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഓസ്‌ട്രേലിയ സെമിഫൈനലിൽ. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 156 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 151 റൺസ് നേടാനെ സാധിച്ചുള്ളൂ.

നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോർജിയ വെയർഹാമും നാലോവറിൽ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മെഗൻ ഷൂറ്റുമാണ് ഓസ്‌ട്രേലിയക്ക് നിർണായക വിജയം സമ്മാനിച്ചത്.

ന്യൂസിലാൻഡിന് വേണ്ടി കേറ്റി മാർട്ടിൻ 18 പന്തിൽ 37 റൺസ് നേടി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 50 പന്തിൽ 60 റൺസ് നേടിയ ബെത് മൂണിയാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. എലിസ് പെറി 15 പന്തിൽ 21 റൺസും റാച്ചേൽ ഹെയ്ൻസ് 8 പന്തിൽ 19 റൺസും നേടി.

ഇന്ത്യ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നീ ടീമുകളാണ് സെമിഫൈനലിൽ പ്രവേശിച്ച മറ്റുടീമുകൾ.