Skip to content

ആ ചോദ്യത്തിന് പിന്നാലെ പത്രപ്രവർത്തകനോട് കയർത്ത് വിരാട് കോഹ്ലി ; അതേ ചോദ്യത്തിന് വില്യംസന്റെ മറുപടിയിങ്ങനെ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഏഴ് വിക്കറ്റിന്റെ പരാജയത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ ന്യൂസ് റിപ്പോർട്ടറോട് കയർത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ വിക്കറ്റ് വീണ ശേഷമുള്ള വിരാട് കോഹ്ലിയുടെ അതിരുകവിഞ്ഞുള്ള സെലിബ്രേഷനെ പറ്റിയുള്ള ചോദ്യമാണ് ഇന്ത്യൻ ക്യാപ്റ്റനെ ചൊടിപ്പിച്ചത്.

( Picture Source : Twitter )

” നിങ്ങൾക്ക് എന്താണ് തോന്നുന്നത്. നിങ്ങളോടാണ് ഞാൻ ഉത്തരം ചോദിക്കുന്നത്. സംഭവത്തെ പറ്റി മുഴുവൻ കാര്യങ്ങളും മനസ്സിലാക്കാതെ പൂർണമല്ലാത്ത ചോദ്യവുമായി ഇവിടെ വന്നിരിക്കരുത്. നിങ്ങൾക്ക് വിവാദം ഉണ്ടാക്കാനാണ് താല്പര്യമെങ്കിൽ ഇത് അതിന് ശരിയായ സ്ഥലമല്ല. മാച്ച് റെഫറിയുമായി ഞാൻ അക്കാര്യം ചോദിച്ചിരുന്നു. അതിൽ അദ്ദേഹത്തിന് യാതൊരു പ്രശ്നവുമില്ല. ” വിരാട് കോഹ്ലി പറഞ്ഞു.

https://twitter.com/NewsCorpCricket/status/1233923001986367489?s=19

ഇതേ ചോദ്യത്തിന് ചിരിച്ചുകൊണ്ടാണ് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മറുപടി നൽകിയത്.

” ഇത് വിരാട് കോഹ്ലിയാണ്. അവൻ എല്ലായ്പ്പോഴും ഫീൽഡിൽ ഇങ്ങനെയാണ്. ഇതിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് എനിക്ക് തോന്നുന്നില്ല ” വില്യംസൺ വ്യക്തമാക്കി.

( Picture Source : Twitter )

മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. മൂന്നാം ദിനം 90/6 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 124 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. രണ്ടാം ഇന്നിങ്സിൽ 132 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡ് 52 റൺസ് നേടിയ ടോം ലാതമിന്റെയും ടോം ബ്ലൻഡലിന്റെയും മികവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടെത്തി.

( Picture Source : Twitter )