Skip to content

സച്ചിനെയും മറികടന്ന് സ്റ്റീവ് സ്മിത്ത്

ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോർഡുകൾ ഓരോന്നായി തകർക്കുകയാണ് സ്റ്റീവ് സ്മിത്ത് . ഇന്ന് തന്റെ കരിയറിലെ രണ്ടാം ഇരട്ട സെഞ്ചുറി നേടിയതോടെ നിരവധി റെക്കോർഡുകൾ ആണ് സ്റ്റീവ് സ്മിത്ത് നേടിയത് .

 ഇന്ന് തന്റെ 22 ആം ടെസ്റ്റ് സെഞ്ചുറി നേടിയതോടെ ഏറ്റവും വേഗത്തിൽ 22 ടെസ്റ്റ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാൻ ആയി സ്മിത്ത് മാറി . സച്ചിനെ ആണ് സ്മിത്ത് മറികടന്നത് . 

 

114 ഇന്നിങ്‌സുകളിൽ നിന്നാണ് സച്ചിൻ 22 സെഞ്ചുറി നേടിയത് . എന്നാൽ സ്മിത്ത് വെറും 108 ഇന്നിങ്‌സുകളിൽ നിന്നാണ് സ്മിത്ത് തന്റെ 22 ആം സെഞ്ചുറി നേടിയത്. 

 

 

58 ഇന്നിങ്‌സുകളിൽ നിന്നും 22 സെഞ്ചുറി നേടിയ ഡോൺ ബ്രാഡ്മാനും 101 ഇന്നിങ്‌സുകളിൽ നിന്നും 22 സെഞ്ചുറി നേടിയ സുനിൽ ഗവസ്‌കറും മാത്രമാണ് സ്മിത്തിന് മുന്നിൽ ഉള്ളത് .
 
മറ്റ് റെക്കോർഡുകൾ . 

 
1. ആഷസിൽ 2 ഡബിൾ സെഞ്ചുറി നേടുന്ന നാലാമത്തെ ബാറ്റ്‌സ്മാൻ ആയി സ്മിത്ത് മാറി .

2. ഇത് തുടർച്ചയായ നാലാം വർഷമാണ് സ്മിത്ത് ടെസ്റ്റിൽ 1000 റൺസ് നേടുന്നത് . മാത്യു ഹെയ്ഡൻ മാത്രമാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത് . 

 

3. ഡോൺ ബ്രാഡ്മാന് ശേഷം ഏറ്റവും ഉയർന്ന ടെസ്റ്റ് ആവറേജ് ഉള്ള ബാറ്റ്‌സ്മാൻ ആയി സ്മിത്ത് മാറി . 

 



4. ഇത് 9 ആം തവണയാണ് സ്മിത്ത് തന്റെ ടെസ്റ്റിലെ ഉയർന്ന സ്കോർ തിരുത്തുന്നത് . 14 തവണ ഈ നേട്ടം സ്വന്തമാക്കിയ വിരാട് കോഹ്ലിയാണ് സ്മിത്തിന് മുന്നിൽ 

5 . വിരാട് കോഹ്ലിക്ക് ശേഷം സ്റ്റീവ് സ്മിത്ത് മാത്രമാണ് 22 മാസത്തിനിടെ ടെസ്റ്റിൽ ക്യാപ്റ്റൻ ആയി 200 നേടുന്നത് . 
 

6.1993 ന് ശേഷം ആദ്യമായാണ് ഒരു ക്യാപ്റ്റൻ ആഷസിൽ ഡബിൾ സെഞ്ചുറി നേടുന്നത്. 

7. 301 പന്തിൽ നിന്നാണ് സ്മിത്ത് 200 തികച്ചത് . കഴിഞ്ഞ 80 വർഷത്തിനിടയിൽ ഒരു ഓസ്ട്രേലിയൻ ബാറ്റ്‌സ്മാൻ നേടുന്ന വേഗതയേറിയ ഇരട്ട സെഞ്ചുറി ആണിത് . 
 

8. സ്മിത്തിന്റെ ഏറ്റവും വേഗതയേറിയ ടെസ്റ്റ് സെഞ്ചുറിയാണിത് . 

Like our official page for latest cricket news