Skip to content

ഏഷ്യാ ഇലവൻ – വേൾഡ് ഇലവൻ ടീമിനെ പ്രഖ്യാപിച്ചു ; ഇന്ത്യയിൽ നിന്ന് 6 താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും

അടുത്ത മാസം ബംഗ്ലാദേശിൽ വെച്ച് നടക്കുന്ന ഏഷ്യാ ഇലവൻ – വേൾഡ് ഇലവൻ മത്സരത്തിനുള്ള ഇരു ടീമിനെയും പ്രഖ്യാപിച്ചു. കോഹ്ലി ഉൾപ്പടെ ഇന്ത്യയിൽ നിന്ന് 6 താരങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കും. നേരെത്തെ 18, 21 തിയതികളിൽ ആയിരുന്നു മത്സരം തീരുമാനിച്ചിരുന്നത്. എന്നാൽ മാർച്ചിൽ ഇന്ത്യയ്ക്ക് സൗത്ത് ആഫ്രിക്കയുമായുള്ള ഏകദിന പരമ്പരയുള്ളതിനാൽ 21, 22 തിയതികളിലേക്ക് മത്സരം മാറ്റി. ടി20 ഫോമാറ്റിലാണ് ഇരു ടീമും ഏറ്റുമുട്ടുക.

ഇന്ത്യയിൽ നിന്ന് കോഹ്ലി, കെഎൽ രാഹുൽ, റിഷാബ് പന്ത്, ഷമി, കുൽദീപ് യാദവ് എന്നിവർ പങ്കെടുക്കും.ലോക ഇലവനിൽ വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ, ഇംഗ്ലണ്ട് താരം ബെയ്ർ‌സ്റ്റോ, ഡ്യൂപ്ലെസിസ് എന്നിവരും ഉണ്ടാകും.

ഏഷ്യ ഇലവൻ: കെ‌എൽ രാഹുൽ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, റിഷഭ് പന്ത്, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി, തിസാര പെരേര, ലസിത് മലിംഗ, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, മുസ്തഫിസുർ റഹ്മാൻ, തമീം ഇക്ബാൽ, മുഷ്ഫീഖ് സാൻ‌ഡെപ് ലഹിം

ലോക ഇലവൻ: അലക്സ് ഹെയ്ൽസ്, ക്രിസ് ഗെയ്ൽ, ഫാഫ് ഡു പ്ലെസിസ്, നിക്കോളാസ് പൂരൻ, ബ്രണ്ടൻ ടെയ്‌ലർ, ജോണി ബെയർ‌സ്റ്റോ, കീറോൺ പൊള്ളാർഡ്, ഷെൽ‌ഡൻ കോട്രെൽ, ലുങ്കി എൻ‌ജിഡി, ആൻഡ്രൂ ടൈ, മിച്ചൽ മക്ലെനഗൻ