Skip to content

മൂന്നാം ഡബിൾ സെഞ്ചുറിക്ക് പിന്നാലെ മുസ്ഫിഖുർ റഹിമിന്റെ വിചിത്രമായ ആഘോഷം ; സെലിബ്രേഷനിന് പിന്നിലെ കാരണം വ്യക്തമാക്കി താരം

സിംബാബ്‌വെയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടിയതിന് പിന്നാലെ വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് ബംഗ്ലാദേശ് താരം മുസ്ഫിഖുർ റഹിം. പുറത്താകാതെ 203 റൺസ് നേടിയ റഹിം ഇരും കയ്യും ഉയർത്തി പേടിപ്പിക്കുന്ന രീതിയിലാണ് ടെസ്റ്റ് കരിയറിലെ മൂന്നാം ഡബിൾ സെഞ്ചുറി ആഘോഷമാക്കിയത്.

ആഘോഷം വെറുതെ കാട്ടികൂട്ടിയതല്ല, മത്സര ശേഷം ആഘോഷത്തിന് പിന്നിലെ കാരണം വ്യക്തമാക്കി റഹിം രംഗത്തെത്തി. മകൻ ഡ്രാഗണുകളെ സ്നേഹിക്കുന്നതിനാൽ തന്റെ മകന് വേണ്ടിയാണ് ആഘോഷം സമർപ്പിച്ചത് റഹിം പറഞ്ഞു.

ആഘോഷം എന്റെ മകനുവേണ്ടിയായിരുന്നു. അവൻ ഡ്രാഗണുകളെ വളരെയധികം ഇഷ്ട്ടപ്പെടുന്നു, അവൻ ഈ ഭാവം ഇഷ്ടമാണ്. അതിനാൽ ഞാൻ അവൻ വേണ്ടി ഇത് ചെയ്തു, ”ടെസ്റ്റിൽ തന്റെ ഡബിൾ സെഞ്ചുറി അടിച്ചതിന് ശേഷം തന്റെ ആഘോഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുഷ്ഫിക്കർ മാധ്യമങ്ങളോട് പറഞ്ഞു.

https://twitter.com/ESPNcricinfo/status/1232126819291152384?s=19

ടെസ്റ്റ് ക്രിക്കറ്റിൽ ബംഗ്ലാദേശ് ബാറ്റ്സ്മാൻ നേടിയ അഞ്ചാമത്തെ ഇരട്ട സെഞ്ച്വറിയാണ് റഹിമിന്റെ 203. തമീം ഇക്ബാൽ, ഷാക്കിബ് അൽ ഹസൻ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ബംഗ്ലാദേശ് ബാറ്റ്സ്മാന്മാർ.