Skip to content

തകർപ്പൻ തിരിച്ചുവരവിലൂടെ ഓസ്‌ട്രേലിയയെ പരാജയപെടുത്തി സൗത്താഫ്രിക്ക

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് 12 റൺസിന്റെ ആവേശവിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ സൗത്താഫ്രിക്ക ഓസ്‌ട്രേലിയക്കൊപ്പമെത്തി.

മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 159 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടാനെ സാധിച്ചുള്ളൂ. ഓസ്‌ട്രേലിയക്ക് വേണ്ടി ഡേവിഡ് വാർണർ 56 പന്തിൽ 67 റൺസ് നേടി പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. സ്റ്റീവ് സ്മിത്ത് 26 പന്തിൽ 29 റൺസ് നേടി പുറത്തായി.

( Picture Source : Twitter ICC )

സൗത്താഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എങ്കീഡി നാലോവറിൽ 41 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കയെ 47 പന്തിൽ 70 റൺസ് നേടിയ ക്യാപ്റ്റൻ ക്വിന്റൺ ഡീകോക്കാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. വാൻഡർഡസൺ 26 പന്തിൽ 37 റൺസ് നേടി.

( Picture Source : Twitter ICC )

ഫെബ്രുവരി 26 ന് കേപ്ടൗണിലാണ് പരമ്പരയിലെ അവസാന മത്സരം.