Skip to content

ആദ്യ ടെസ്റ്റിൽ പൃഥ്വി ഷായും ഇഷാന്ത് ശർമ്മയും കളിച്ചേക്കും സൂചനനൽകിഇന്ത്യൻ ക്യാപ്റ്റൻ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയും യുവതാരം പൃഥ്വി ഷായും കളിച്ചേക്കുമെന്ന സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. റിപ്പോർട്ടുകൾ അനുസരിച്ച് റിഷാബ് പന്തിന് പകരം വൃദ്ധിമാൻ സാഹ തന്നെയാകും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ജസ്പ്രീത് ബുംറ, മൊഹമ്മദ്, ഇഷാന്ത് ശർമ്മ എന്നിവരായിരിക്കും ടീമിലെ സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളർമാർ.

പരിക്കിന് മുൻപ് എങ്ങനെ പന്തെറിഞ്ഞുവോ അതുപോലെ തന്നെ നെറ്റ്സിൽ ബൗൾ ചെയ്യാൻ ഇഷാന്ത് ശർമ്മയ്ക്ക് സാധിക്കുന്നുണ്ടെന്നും ന്യൂസിലാൻഡിൽ ഇതിനുമുൻപ് ടെസ്റ്റ് മത്സരങ്ങൾ ഇഷാന്ത് കളിച്ചിട്ടുള്ളതിനാൽ ആ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നും വ്യക്തമാക്കിയ കോഹ്ലി പൃഥ്വി ഷാ ആക്രമണ സ്വഭാവമുള്ള ബാറ്റിങ് തുടരണമെന്നും മായങ്ക് അഗർവാൾ ഓസ്‌ട്രേലിയൻ പര്യടനത്തിൽ എങ്ങനെ സമ്മർദത്തിനെ അതിജീവിച്ച് കളിച്ചുവോ അത് ന്യൂസിലാൻഡിൽ ആവർത്തിക്കാൻ പൃഥ്വി ഷായ്ക്ക് സാധിക്കുമെന്നും കോഹ്ലി പ്രതീക്ഷ പ്രകടിപ്പിച്ചു.

സ്പിന്നർമാരില്ലാതെ ഇറങ്ങാനുള്ള സാധ്യതകളെ തള്ളികളയാതിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ മൂന്ന് ഫാസ്റ്റ് ബൗളർമാരുമായി ഇറങ്ങിയാലും എതിരാളികളെ ഓൾ ഔട്ടാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും വ്യക്തമാക്കി.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീം ; കെയ്ൻ വില്യംസൺ (c), റോസ് ടെയ്‌ലർ, ബിജെ വാട്‌ലിംഗ്, ടോം ബ്ലണ്ടൽ, കോളിൻ ഡി ഗ്രാൻ‌ഹോം, കെയ്‌ൽ ജാമിസൺ, ടോം ലതാം, ഡാരിൽ മിച്ചൽ, ഹെൻ‌റി നിക്കോൾസ്, അജാസ് പട്ടേൽ, ടിം സൗത്തീ, ട്രെന്റ് ബോൾട്ട്, നീൽ വാഗ്നർ.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം : വിരാട് കോഹ്‌ലി (c), മായങ്ക് അഗർവാൾ, പൃഥ്വി ഷാ, ഷുബ്മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ, റിഷാബ് പന്ത്, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, നവദീപ് സൈനി, ഇഷാന്ത് ശർമ