Skip to content

ഞങ്ങളെ സമ്മർദ്ദത്തിലാക്കാൻ ആ ഇന്ത്യൻ ബൗളർക്ക് സാധിക്കും ; തുറന്നുപറഞ്ഞ് റോസ് ടെയ്ലർ

ടെസ്റ്റ് പരമ്പരയിൽ ആതിഥേയരായ ന്യൂസിലാൻഡിനെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറയ്ക്ക് സാധിക്കുമെന്ന് ടീമിലെ സീനിയർ താരം റോസ് ടെയ്ലർ.

ന്യൂസിലാൻഡ് ബാറ്റ്‌സ്മാന്മാരെ ബുദ്ധിമുട്ടിക്കാൻ ജസ്‌പ്രീത് ബുംറയ്ക്ക് സാധിക്കുമെന്നും ഇന്ത്യയുടെ ബൗളിങ് നിര വളരെ മികച്ചതാണെന്നും അതിനൊപ്പം ഇഷാന്ത് ശർമ്മ കൂടെ തിരിച്ചെത്തിയതോടെ കൂടുതൽ ശക്തരായെന്നും അവർക്കൊപ്പം ഇന്ത്യയുടെ ലോകോത്തര ബാറ്റിങ് നിരയെയും തങ്ങൾ നേരിടേണ്ടി വരുമെന്നും വാർത്താസമ്മേളനത്തിൽ ടെയ്ലർ വ്യക്തമാക്കി.

ബുംറയ്ക്കൊപ്പം ഇഷാന്ത് ശർമ്മയ്ക്കുമൊപ്പം സീനിയർ താരങ്ങളായ മൊഹമ്മദ് ഷാമി, ഉമേഷ് യാദവ്, യുവതാരം നവദീപ് സെയ്നി എന്നിവരാണ് ടീമിലെ മറ്റു ഫാസ്റ്റ് ബൗളർമാർ.

Virat Kohli and Kane Williamson

ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ പരമ്പര ഫെബ്രുവരി 21 നാണ് ആരംഭിക്കുന്നത്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ 360 പോയിന്റുമായി നിലവിൽ ഒന്നാം സ്ഥാനത്താണ് ടീം ഇന്ത്യ. മറുഭാഗത്ത് ആറാം സ്ഥാനത്തുള്ള ന്യൂസിലാൻഡിന് 60 പോയിന്റ് മാത്രമാണ് നേടാനായത്.

പര്യടനംത്തിലെ ടി20 പരമ്പര 5-0 ന് ഇന്ത്യ സ്വന്തമാക്കിയപ്പോൾ ഏകദിന പരമ്പര 3-0 ന് ആതിഥേയർ സ്വന്തമാക്കിയിരുന്നു.