ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ്, ടി20 ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഫാഫ് ഡു പ്ലെസിസ് സ്ഥാനമൊഴിഞ്ഞതായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ വഴിയാണ് ഇക്കാര്യം സൗത്ത് ആഫ്രിക്ക പുറത്തുവിട്ടത്, ടെസ്റ്റ്, ടി 20 ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് താൻ ഉടൻ പിന്മാറുകയാണെന്ന് ഫാഫ് ഡു പ്ലെസിസ് അറിയിച്ചതായി ഔദ്യോഗിക അക്കൗണ്ട് വഴി അറിയിച്ചു.
#BreakingNews @faf1307 has announced that he is stepping down from his role as captain of the Proteas’ Test and T20 teams effective immediately. #Thread pic.twitter.com/ol9HzpEOhZ
— Cricket South Africa (@OfficialCSA) February 17, 2020
ടീമിലെ അടുത്ത തലമുറയിലെ ക്യാപ്റ്റൻ ഉയർന്നുവരാൻ സഹായിക്കുന്നതിന് ക്യാപ്റ്റൻസിയിൽ നിന്ന് ഒഴിഞ്ഞു പോകുന്നുവെന്ന് കൂട്ടിച്ചേർത്തു. ജീവിതത്തിലെ ഏറ്റവും വിഷമകരമായ തീരുമാനങ്ങളിലൊന്നാണ്, പക്ഷേ ക്വിന്റൺ, മാർക്ക്, എന്റെ ടീമംഗങ്ങൾ എന്നിവരെ പിന്തുണയ്ക്കുന്നതിൽ ഞാൻ പൂർണമായും ബാധ്യസ്ഥനാണ്, ഞങ്ങൾ കൂട്ടായി പടുത്തുയർത്തും ഡ്യൂപ്ലെസിസ് പറഞ്ഞു.
The 35-year-old has cited a need to take a step back from captaincy in order to help facilitate the emergence of the next generation of leaders within the team under the new stewardship of Quinton de Kock. pic.twitter.com/SXpQSAEGRO
— Cricket South Africa (@OfficialCSA) February 17, 2020
നേരത്തെ ഏകദിനത്തിൽ നിന്ന് ഡ്യൂപ്ലെസിസിനെ ഒഴിവാക്കി ഡീകോക്കിനെ ക്യാപ്റ്റൻ സ്ഥാനം ഏല്പിച്ചിരുന്നു. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര തോറ്റതോടെ നായക സ്ഥാനം ഒഴിയുന്നതായി ഡ്യൂപ്ലെസിസ് സൂചന നൽകിയിരുന്നു.