Skip to content

സ്മിത്തിനോടും വാർണറിനോടും മോശമായി പെറുമാറരുത് ; ആരാധകരോട് ക്രിക്കറ്റ് സൗത്താഫ്രിക്ക

ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന, ടി20 പരമ്പരകൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്റ്റീവ് സ്മിത്തിനോടും ഡേവിഡ് വാർണറിനോടും മോശമായി പെരുമാറരുതെന്ന താക്കീതുമായി ക്രിക്കറ്റ് സൗത്താഫ്രിക്ക ചീഫ് ജാക്വസ് ഫൗൾ.

പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം ഇതാദ്യമായാണ് ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും സൗത്താഫ്രിക്കയിൽ കളിക്കാനിറങ്ങുന്നത്. സൗത്താഫ്രിക്കൻ ആരാധകരിൽ നിന്നും മോശം പ്രതികരണം തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

എതിരാളികളോട് തങ്ങളുടെ ആരാധകർ ബഹുമാനത്തോടെ പെരുമാറുമെന്നാണ് പ്രതീക്ഷയെന്നും ആരാധകരുടെ പെരുമാറ്റങ്ങളിൽ വളരെ ശക്തമായ പോളിസിയാണ് തങ്ങൾക്കുള്ളതെന്നും മോശമായി പെരുമാറുന്നവരെ സ്റ്റേഡിയത്തിൽ നിന്നും നീക്കം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ജോഹനാസ്ബർഗ് ടെസ്റ്റിൽ ആരാധകനെതിരെ മോശമായി പെരുമാറിയതിന് ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന് ഐസിസി പിഴശിക്ഷ വിധിച്ചിരുന്നു. സംഭവത്തിൽ മാപ്പുപറഞ്ഞ ബെൻ സ്റ്റോക്‌സ് സ്റ്റേഡിയത്തിലെത്തിയ കാണികൾ തന്നെ ഒരുപാട് പുലഭ്യം പറഞ്ഞിരുന്നുവെന്നും വ്യക്തമാക്കി.