Skip to content

ഐ പി എൽ 2020 ; എം എസ് ധോണി മാർച്ച് ഒന്നുമുതൽ പരിശീലനം ആരംഭിക്കും

ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തിന് ശേഷം പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയാണ് എം എസ് ധോണി. ഇന്ത്യൻ ടീമിൽ ധോണി ഇനി തിരിച്ചുമോയെന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല. അതിനിടെ ഐ പി എൽ പതിമൂന്നാം സീസണിനായി മാർച്ച് ഒന്നുമുതൽ ധോണി പരിശീലനം ആരംഭിക്കുമെന്ന് അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. ഐ പി എൽ ഷെഡ്യൂൾ ഔദ്യോഗികമായി പുറത്തുവിട്ടതിന് പുറകെയാണ് ചെന്നൈ സൂപ്പർ കിങ്സിനോട് അടുത്തവൃത്തങ്ങൾ ഇക്കാര്യം പുറത്തുവിട്ടത്. മാർച്ച് 29 ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഐ പി എൽ പതിമൂന്നാം സീസൺ ആരംഭിക്കുന്നത്.

https://twitter.com/DHONIism/status/1228935634699423744?s=19

കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി ട്രെയിനിങ് നടത്തുന്ന സുരേഷ് റെയ്‌നയും അമ്പാട്ടി റായുഡുവും മാർച്ച് ഒന്ന് മുതൽ ധോണിയ്ക്കൊപ്പം പരിശീലനത്തിനുണ്ടാകുമെന്നും ആ സമയത്ത് ഔദ്യോഗിക മത്സരങ്ങൾ ഇല്ലാത്ത താരങ്ങളും പരിശീലനത്തിനുണ്ടാകുമെന്നും ഒഫീഷ്യൽ ക്യാമ്പ് മാർച്ച് 10 ന് ആരംഭിക്കുമെന്നും അടുത്തവൃത്തങ്ങൾ വ്യക്തമാക്കി.

https://twitter.com/CSKFansArmy/status/1228658607236907008?s=19

കഴിഞ്ഞ സീസണിൽ ധോണിയുടെ അഭാവത്തിലും ചെന്നൈ സൂപ്പർ കിങ്‌സിന്റെ പരിശീലന മത്സരങ്ങൾക്കായി പതിനായിരക്കണക്കിന് ആരാധകരാണ് ചെപ്പോക്ക് സ്റ്റേഡിയത്തിലെത്തിയത്. ഇക്കുറി ധോണിയും എത്തുന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിയാകും.