Skip to content

അപൂർവ്വ നേട്ടതിനായി റോസ് ടെയ്ലർ ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നു

ഫെബ്രുവരി 21 ന് വെല്ലിംഗ്ട്ടനിൽ നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് ഇറങ്ങുന്നതോടെ റോസ് ടെയ്ലറിനെ തേടിയെത്തുന്നത് അന്താരാഷ്ട്ര ക്രിക്കറ്റിലെ അപൂർവ നേട്ടം. ടെസ്റ്റ് ക്രിക്കറ്റിൽ 99 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുള്ള ടെയ്ലർ നൂറാം മത്സരത്തിനാകും ഇറങ്ങുക.ഇതോടെ അന്താരാഷ്ട്ര തലത്തിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും 100 മത്സരങ്ങൾ കളിക്കുന്ന ആദ്യ കളിക്കാരനെന്ന നേട്ടം ടെയ്ലറിന്റെ പേരിലാകും.

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കിടെ കുട്ടി ക്രിക്കറ്റിൽ 100 മത്സരം തികച്ചിരുന്നു. ഏകദിനത്തിൽ ഇതുവരെ 231 മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഈ 35ക്കാരൻ.

https://twitter.com/ESPNcricinfo/status/1228453868700405760?s=19

കരിയറില്‍ ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളില്‍ അതിയായ സന്തോഷമുണ്ട് എന്നാണ് നൂറാം മത്സരത്തിന് മുന്നോടിയായി റോസ് ടെയ്‌ലറുടെ പ്രതികരണം . ‘രാജ്യത്തിന് വേണ്ടി കളിക്കാനുള്ള ആഗ്രഹം എപ്പോഴുമുണ്ട്, അത് തുടരുകയാണ്. വെല്ലിങ്ടണ്‍ എനിക്കേറെ ഏറ്റവും സവിശേഷമായ ഇടമാണ്. കരിയറില്‍ എന്നേക്കാളേറെ കുടുംബം ത്യഗം ചെയ്തിരിക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അരങ്ങേറ്റ പരമ്പരയ്‌ക്ക് ശേഷം ഇനി ടെസ്റ്റ് കളിക്കാനാകുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ അതിനുള്ള ഭാഗ്യമുണ്ടായി എന്നും ടെയ്‌ലര്‍ പറഞ്ഞു