Skip to content

17 പന്തിൽ അർദ്ധ സെഞ്ചുറി ; ഡിവില്ലേഴ്‌സിന്റെ റെക്കോർഡ് തകർത്ത് ഡീകോക്ക്

രണ്ടാം ടി20 മത്സരത്തിൽ ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 205 റൺസ് എന്ന വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് നായകൻ ഡീകോക്ക് നൽകിയത്. 17 പന്തിൽ നിന്ന് അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയ ഡീകോക്ക് 22 പന്തിൽ 8 സിക്‌സും 2 ഫോറും സഹിതം 65 റൺസ് നേടി.

https://twitter.com/ESPNcricinfo/status/1228384481582747654?s=19

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ടി20 ക്രിക്കറ്റിൽ അതിവേഗത്തിൽ അർദ്ധ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാൻ എന്ന നേട്ടം ഇതോടെ ഡീകോക്കിന്റെ പേരിലായി. 2016 ൽ ജോഹന്നാസ്ബർഗിൽ വെച്ച് ഇംഗ്ലണ്ടിനെതിരെ ഡിവില്ലേഴ്‌സ് 21 പന്തിൽ നേടിയ അർദ്ധ സെഞ്ചുറിയാണ് പഴങ്കഥയായത്.

https://twitter.com/rimemberthename/status/1228553890091528193?s=19

ആവേശകരമായ രണ്ടാം ടി20 മത്സരത്തിനൊടുവിൽ ഇംഗ്ലണ്ട് 2 റൺസിനാണ് വിജയിച്ചത്. ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്ക ഒരു റൺസിനുമായിരുന്നു വിജയം സ്വന്തമാക്കിയത്. ശേഷിക്കുന്ന ഒരു മത്സരത്തിൽ വിജയിക്കുന്നവർക്ക് പരമ്പര നേടാം.

https://twitter.com/CricYess/status/1228410799728873472?s=19