Skip to content

വിമർശകർക്കുള്ള മറുപടിയുടെ തുടക്കം; സന്നാഹ മത്സരത്തിൽ വിക്കറ്റ് പിഴുതെടുത്ത് പഴയ ഫോമിൽ വീണ്ടും ബുംറ

കഴിഞ്ഞ ദിവസം ന്യുസിലാൻഡിനെതിരെ ആരംഭിച്ച സന്നാഹ മത്സരത്തിൽ പഴയ ഫോമിൽ വീണ്ടും തിരിച്ചെത്തി ഇന്ത്യയുടെ പേസ് ബോളർ ജസ്പ്രിത് ബുംറ. പരിക്ക് ഭേദമായി ടീമിൽ തിരിച്ചെത്തിയ ബുംറയെ ഫോം മങ്ങിയ നിലയിലാണ് കണ്ടത്. ഇക്കഴിഞ്ഞ ഏകദിന പരമ്പരയിൽ 30 ഓവർ പന്തെറിഞ്ഞിട്ടും ഒരു വിക്കറ്റ് പോലും ബുംറ വീഴ്ത്തിയിരുന്നില്ല. പിന്നാലെ ബുംറയ്ക്കെതിരെ വിമർശകർ രംഗത്തെത്തി.

സന്നാഹ മത്സരത്തിന്റെ രണ്ടാം ദിവസം രണ്ട് വിക്കറ്റുകൾ പിഴുതെടുത്താണ് ബുംറ മറുപടി നൽകിയിരിക്കുന്നത്. 11 ഓവർ പന്തെറിഞ്ഞ ബുംറ 18 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.

ഷമി മൂന്ന് വിക്കറ്റും ഉമേഷ് യാദവും നവദീപ് സെയ്നി എന്നിവർ രണ്ട് വിക്കറ്റ് വീതവും ഇന്ത്യയ്ക്ക് വേണ്ടി വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ ന്യുസിലാൻഡ് ഇലവൻ 235 റൺസിന് ഓൾ ഔട്ടായി.

https://twitter.com/im_yash2307/status/1228442538320642048?s=19