Skip to content

ക്രിക്കറ്റ് ഇപ്പോൾ മാന്യന്മാരുടെ കളിയല്ല ; തുറന്നടിച്ച് കപിൽ ദേവ്

അടുത്തിടെ നടന്ന ഐസിസി അണ്ടർ 19 ലോകകപ്പ് ഫൈനലിനിടെയുണ്ടായ ഇന്ത്യ – ബംഗ്ലാദേശ് താരങ്ങൾ തമ്മിലുള്ള പോര് ഭയാനകമാണെന്ന് ഇതിഹാസ താരം കപിൽ ദേവ്. ക്രിക്കറ്റ് ഇനി മാന്യന്മാരുടെ കളിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരാണ് ക്രിക്കറ്റ് ഒരു മാന്യന്റെ കളിയെന്ന് പറയുന്നത്, ഇത് മാന്യന്റെ കളിയല്ല, ഒരിക്കൽ ആയിരുന്നു കപിൽ ദേവ് തുറന്നടിച്ചു.

https://twitter.com/EwnsNews/status/1228234581913919489?s=19

ഫൈനൽ മത്സരത്തിന് പിന്നാലെ ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രണ്ട് ഇന്ത്യക്കാരായ ആകാശ് സിംഗ്, രവി ബിഷ്നോയെയും , മൂന്ന് ബംഗ്ലാദേശ് കളിക്കാർ എംഡി തോഹിദ് ഹ്രിഡോയ്, ഷമീം ഹൊസൈൻ, രാകിബുൽ ഹസൻ എന്നിവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

https://twitter.com/MurtazaViews/status/1226599477336846336?s=19

ആ ചെറുപ്പക്കാർക്കിടയിൽ സംഭവിച്ചത് ഭയാനകമാണെന്ന് ഞാൻ കരുതുന്നു. നാളെ ഇത്തരം തെറ്റുകൾ സംഭവിക്കാതിരിക്കാൻ ക്രിക്കറ്റ് ബോർഡുകൾ ഇന്ന് കടുത്ത നടപടികൾ കൈക്കൊള്ളണം, ഒരു പരിപാടിക്കിടെ കപിൽ ദേവ് പറഞ്ഞു.

https://twitter.com/mufaddal_vohra/status/1228223095917309953?s=19

” നിങ്ങൾ മത്സരം തോറ്റു, നിങ്ങൾക്ക് വീണ്ടും മൈതാനത്തേക്ക് പോകാനും ആരുമായും തർക്കിക്കാനും അവകാശമില്ല. ചിലപ്പോൾ, നിങ്ങൾ 18 വയസുകാരനെങ്കിൽ , അയാൾക്ക് മനസ്സിലാകില്ല. നിങ്ങൾ ഒരു മാനേജരാണെങ്കിൽ, സാഹചര്യം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ് ” അദ്ദേഹം കൂട്ടിച്ചേർത്തു.