Skip to content

ആരും എന്നോട് ഓപ്പണിങ് ചെയ്യാൻ ചോദിച്ചിട്ടില്ല, ആവശ്യമെങ്കിൽ ഇറങ്ങാൻ തയ്യാറാണ്: ഹനുമാ വിഹാരി

ഇന്ന് ആരംഭിച്ച സന്നാഹ മത്സരത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ന്യൂസിലാന്റ് ബോളിങ് നിരയ്ക്ക് മുന്നിൽ അനുഭവപരിചയമില്ലാത്ത ഇന്ത്യയുടെ ഓപ്പണിംഗ് തകരുകയായിരുന്നു. ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടാൽ ഓപ്പണറുടെ റോൾ ഏറ്റെടുക്കുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്ന് ഹനുമ വിഹാരി പറഞ്ഞു. ഓപ്പണർമാരായ മായങ്ക് അഗർവാൾ ഒരു റൺസ് നേടിയപ്പോൾ പൂജ്യം റൺസിലാണ് പൃഥ്വി ഷാ മടങ്ങിയത്.

https://twitter.com/cricbuzz/status/1228202355520241666?s=19

ആറാമനായി ഇറങ്ങിയ ഹനുമാ വിഹരിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. 101 റൺസ് നേടിയ വിഹാരി റിട്ടയറായി മടങ്ങുകയായിരുന്നു. ന്യുസിലാൻഡിന്റെ രണ്ടാംതര ബോളിങ് നിരയ്ക്കെതിരെ പിടിച്ചു നിൽക്കാൻ കഴിയാത്ത ഓപ്പണിങ് കൂട്ടുകെട്ട് ബോൾട്ട്, വാഗ്‌നർ, ഹെൻറി തുടങ്ങിയ ശക്തമായ ബോളിങ്ങിനെതിരെ എങ്ങനെ കളിക്കുമെന്നാണ് ഇപ്പോൾ ഉയർന്ന് വരുന്ന ആശങ്ക.

https://twitter.com/ESPNcricinfo/status/1228161278750756864?s=19

ഒരു കളിക്കാരനെന്ന നിലയിൽ ഞാൻ എവിടെയും ബാറ്റ് ചെയ്യാൻ തയ്യാറാണ്. ഇപ്പോൾ വരെ, എന്നെ ഒന്നും അറിയിച്ചിട്ടില്ല. ഞാൻ നേരത്തെ പറഞ്ഞതുപോലെ, ടീം എന്നെ എവിടെയെങ്കിലും ബാറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ, ഞാൻ ബാറ്റ് ചെയ്യാൻ തയ്യാറാണ്. വിഹാരി പറഞ്ഞു.

https://twitter.com/Cricketracker/status/1228210447985201153?s=19