Skip to content

പരിശീലന മത്സരത്തിലും രണ്ടക്കം കാണാതെ റിഷാബ് പന്ത്

ന്യുസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ രണ്ടക്കം കാണാതെ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്ത്. 10 പന്തിൽ നിന്ന് 7 റൺസ് മാത്രമാണ് പന്ത് നേടിയത്. ചേതേശ്വർ പൂജാര ( 93 ) ഹനുമാ വിഹരി ( 101 ) എന്നിവർ മാത്രമാണ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നത്. യുവ താരങ്ങളായ പൃഥ്വി ഷായും ശുഭമാൻ ഗിലും പൂജ്യം റൺസിലാണ് പുറത്തായത്, ഒപ്പം മായങ്ക് അഗർവാൾ ഒരു റൺസിനും.

ഇഷ് ശോധി , സ്‌കോട്ട് എന്നിവർ ന്യുസിലാൻഡിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റ് ചെയ്തിട്ടില്ല. 10 വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യയ്ക്ക് 263 റൺസ് മാത്രമാണ് നേടാനാനായത്.

https://twitter.com/Munnaaaaahhhhh/status/1228180706158772224?s=19