Skip to content

ഇമ്രാൻ താഹിറിനെ പിന്നിലാക്കി; ആ റെക്കോർഡ് ഇനി ഡെയ്ൽ സ്റ്റെയ്ന് സ്വന്തം

അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന സൗത്താഫ്രിക്കൻ ബൗളറെന്ന നേട്ടം ഇനി ഡെയ്ൽ സ്റ്റെയ്ന് സ്വന്തം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ജോസ് ബട്ട്ലറുടെ വിക്കറ്റ് വീഴ്ത്തിയാണ് ഈ റെക്കോർഡ് സ്റ്റെയ്ൻ സ്വന്തമാക്കിയത്. മത്സരത്തിൽ 33 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ സ്റ്റെയ്ൻ അന്താരാഷ്ട്ര ടി20യിൽ ഇതുവരെ 45 മത്സരത്തിൽ നിന്നും 62 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

35 മത്സരത്തിൽ നിന്നും 61 വിക്കറ്റുകൾ നേടിയ സ്പിന്നർ ഇമ്രാൻ താഹിറിനെ പിന്നിലാക്കിയാണ് ഈ റെക്കോർഡ് സ്റ്റെയ്ൻ സ്വന്തമാക്കിയത്. 46 വിക്കറ്റുകൾ നേടിയ മോർനെ മോർക്കലാണ് ഇരുവർക്കും പുറകിൽ മൂന്നാം സ്ഥാനത്തുള്ളത്.

ടെസ്റ്റ് ക്രിക്കറ്റിലും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ സൗത്താഫ്രിക്കൻ ബൗളറെന്ന റെക്കോർഡ് ഡെയ്ൽ സ്റ്റെയ്ന്റെ പേരിലാണ്. 93 മത്സരത്തിൽ നിന്നും 439 വിക്കറ്റുകൾ ടെസ്റ്റിൽ സൗത്താഫ്രിക്കയ്ക്കായി സ്റ്റെയ്ൻ നേടിയിട്ടുണ്ട്.