Skip to content

കോഹ്ലിയും കൂട്ടരും കരുതിയിരുന്നോളൂ ; ടെസ്റ്റ് പരമ്പരയിൽ ശക്തമാക്കാൻ ന്യുസിലാൻഡ് അവരെ കൊണ്ട് വരുന്നു

ന്യുസിലാൻഡ് പര്യടനത്തിൽ ഇന്ത്യ ടി20 പരമ്പര തൂത്തുവാരിയപ്പോൾ ഏകദിന പരമ്പരയിൽ ഇന്ത്യയെ വൈറ്റ് വാഷ് അടിച്ച് ന്യുസിലാൻഡ് പകരം വീട്ടി. ഇനി ശേഷിക്കുന്നത് ടെസ്റ്റ് പരമ്പരയാണ്. ഈ മാസം 21 ന് ആദ്യ മത്സരത്തിന് തുടക്കമാകും. ടെസ്റ്റ് പരമ്പരയിൽ ടീം ശക്തമാക്കാൻ തന്നെയാണ് ന്യുസിലാൻഡിന്റെ പുറപ്പാട്. പരിക്ക് മൂലം കഴിഞ്ഞ രണ്ട് പരമ്പരയിൽ ലഭ്യമല്ലാതിരുന്ന പേസ് ബോളർമാരായ ട്രെന്റ് ബോൾട്ടും ഫെർഗൂസനും ടീമിൽ തിരിച്ചെത്തുമെന്ന് സൂചന നൽകി നായകൻ വില്യംസൻ.

https://twitter.com/mufaddal_vohra/status/1227600378138509313?s=19

ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോർഡുള്ള ട്രെന്റ് ബോൾട്ട് എത്തുന്നതോടെ ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമെന്നതിൽ യാതൊരു സംശയവുമില്ല.ടീമിലെത്തിയാൽ കോഹ്ലി ബോൾട്ട് പോരാട്ടം മത്സരത്തിന്റെ ആവേശം തന്നെ കൂട്ടും.

https://twitter.com/viratpavan25/status/1210103133323456512?s=19