Skip to content

മോശം പ്രകടനത്തിന് പിന്നാലെ ബുംറയ്ക്ക് വീണ്ടും തിരിച്ചടി

ന്യുസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ ബുംറയ്ക്ക് റാങ്കിങ്ങിൽ വൻ തിരിച്ചടി. ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തിൽ തുടർന്നിരുന്ന ബുംറ ഫോം മങ്ങിയതോടെ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇതോടെ ന്യുസിലാൻഡിന്റെ ട്രെന്റ് ബോൾട്ട് ഒന്നാം സ്ഥാനം സ്വന്തമാക്കി. ബുംറ മാത്രമല്ല ഏകദിന പരമ്പരയിൽ മികച്ച സ്‌കോർ കണ്ടെത്താനാവാത്ത നായകൻ വിരാട് കോഹ്‌ലിക്ക് റാങ്കിങ്ങിൽ 15 പോയിന്റ് നഷ്ട്ടമായി.

869 പോയിന്റാണ് നിലവിൽ കോഹ്‌ലിക്ക്, രണ്ടാം സ്ഥാനക്കാരനായ രോഹിതിന് 855 പോയിന്റാണ്. ന്യുസിലാൻഡിനെതിരായ പരമ്പരയിൽ എറിഞ്ഞ 30 ഓവറിൽ ഒരു വിക്കറ്റ് പോലും നേടാൻ ബുംറയ്ക്ക് സാധിച്ചില്ല. ഒപ്പം റൺ മെഷീൻ കോഹ്‌ലിക്ക് സെഞ്ചുറിയും നേടാനായില്ല.