Skip to content

ഫൈനലിൽ ഇന്ത്യയ്ക്കെതിരെ 11 റൺസിന്റെ വിജയം ; വനിതാ ത്രിരാഷ്ട്ര പരമ്പര ഓസ്‌ട്രേലിയക്ക്

ഓസ്ട്രേലിയ ഇംഗ്ലണ്ട് ഇന്ത്യ എന്നിവരടങ്ങുന്ന ട്വന്റി ട്വന്റി ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിൽ ഇന്ത്യയെ 11 റൺസിന്‌ കിഴടക്കി കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടിയപ്പോൾ ഇന്ത്യ 20 ഓവറിൽ 144 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. ഓസ്ട്രേലിയ്ക്ക് വേണ്ടി 71 റൺസ് നേടിയ ബെത്ത് മൂണിയും 5 വിക്കറ്റ് നേടിയ ജെസ് ജോനസ്സനുമാണ് വിജയ ശില്പികളായത്.

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് വേണ്ടി 54 പന്തിൽ 9 ഫോർ അടക്കം 71 റൺസ് നേടി ഓപ്പണർ ബെത്ത് മൂണി. ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ്മ രണ്ട് വിക്കറ്റും സ്വന്തമാക്കി

156 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി സ്‌മൃതി മന്ദനാ 37 പന്തിൽ 12 ഫോർ ഉൾപ്പടെ 66 റൺസ് നേടിയെങ്കിലും ബാക്കി ഉള്ളവർക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല

ബോളിങ്ങിൽ ഓസ്‌ട്രേലിയൻ താരം ജോനസ്സൻ 4 ഓവറിൽ വെറും 12 റൺസ് വഴങ്ങി 5 വിക്കറ്റ് നേടിയതാണ് ഇന്ത്യൻ തോൽവിക്ക് കാരണം ആയത്

ഒരു ഘട്ടത്തിൽ 115 റൺസിന്‌ മൂന്ന് വിക്കറ്റ് എന്ന നിലയിൽ നിന്നും 31 റൺസിന്‌ ഇന്ത്യയുടെ 7 വിക്കറ്റ് നഷ്ടമാവുകയായിരുന്നു

ജെസ് ജോനസൺ ഫൈനലിലെ താരം ആയപ്പോൾ ബെത്ത് മൂണിയാണ് പരമ്പരയിലെ താരം

എഴുതിയത് : Sanjay K Sukumaran