Skip to content

ടി20 ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടാൻ ഇവർക്ക് സാധിക്കും ; യുവരാജ്

ടി20 ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടാൻ സാധിക്കുന്ന ബാറ്റ്‌സ്മാന്മാർ ആരൊക്കെയെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ടി20 ക്രിക്കറ്റിൽ ഒരു ബാറ്റ്‌സ്മാൻ ഡബിൾ സെഞ്ചുറി നേടാനുള്ള സാധ്യതകളെ പറ്റി സംസാരിക്കവെ അതൊരിക്കലും എളുപ്പമായിരിക്കില്ലയെന്നും മുപ്പതോ നാല്പതോ പന്തിൽ സെഞ്ചുറി നേടിയാൽ മാത്രമേ ഇരട്ട സെഞ്ചുറിയിലേക്കെത്താൻ ഒരു ബാറ്റ്‌സ്മാന് സാധിക്കുകയുള്ളൂവെന്നും യുവരാജ് സിങ് പറഞ്ഞു.

” ക്രിസ് ഗെയ്ലും എ ബി ഡിവില്ലിയേഴ്സും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചുകഴിഞ്ഞു. എന്റെ അഭിപ്രായത്തിൽ ഇവർക്ക് ഈ റെക്കോർഡ് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. ഇവർക്കൊപ്പം ഇന്ത്യയുടെ രോഹിത് ശർമ്മയ്ക്കും ടി20 ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടാൻ സാധിക്കും. ” നിലവിൽ ആർക്കാണ് ടി20 ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടാൻ സാധിക്കുകയെന്ന ചോദ്യത്തിന് മറുപടിയായി യുവരാജ് സിങ് പറഞ്ഞു.