Skip to content

ഐ പി എല്ലിന് മുൻപേ രാജസ്ഥാൻ റോയൽസിന് തിരിച്ചടി സൂപ്പർതാരത്തിന് ഐ പി എൽ നഷ്ട്ടമാകും

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ ആരംഭിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ മുൻ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി. പരിക്ക് മൂലം ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർക്ക് ഈ സീസണിൽ കളിക്കാൻ സാധിക്കില്ല. ഇംഗ്ലണ്ടിന്റെ ശ്രീലങ്കൻ പര്യടനത്തിനൊപ്പം ഐ പി എല്ലും ആർച്ചർക്ക് നഷ്ട്ടമാകുമെന്ന കാര്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് സ്ഥിരീകരിച്ചത്. പരിക്കിൽ നിന്നും മുക്തനാകാൻ മൂന്ന് മാസത്തോളം സമയം താരത്തിന് വേണ്ടിവരുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയത്.

21 ഐ പി എൽ മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച 23.69 ശരാശരിയിൽ 26 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

ഇംഗ്ലണ്ടിന് വേണ്ടി 14 ഏകദിന മത്സരങ്ങളിൽ നിന്നും 23 വിക്കറ്റും ഏഴ് ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 30 വിക്കറ്റും ആർച്ചർ നേടിയിട്ടുണ്ട്.

എന്നാൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി തങ്ങൾ ചർച്ചകൾ നടത്തികൊണ്ടിരിക്കുകയാണെന്നും ഈ സീസണിൽ ടീമിന് വേണ്ടി ആർച്ചർ കളിക്കുമെന്നാണ് പ്രതീക്ഷയെന്നും രാജസ്ഥാൻ റോയൽസ് ട്വിറ്ററിൽ വ്യക്തമാക്കി.