Skip to content

കെ‌എൽ രാഹുലിനെ ടെസ്റ്റ് സ്ക്വാഡിൽ നിന്ന് പുറത്താക്കിയത് ശരിയായില്ല ; സഹീർ ഖാൻ

പരിമിത ഓവറിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ രാഹുലിനെ അടുത്തിടെ പ്രഖ്യാപിച്ച ടെസ്റ്റ് ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. പരിക്കേറ്റ രോഹിത് ശർമയ്ക്ക് പകരം യുവതാരം പൃഥ്വി ഷായെയാണ് ഉൾപ്പെടുത്തിയത്. മികച്ച ഫോമിലുള്ള രാഹുലിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താത്തത് ശരിയായില്ലെന്ന് സഹീർ ഖാൻ ‘ cricbuzz ‘ പരിപാടിക്കിടെ പ്രതികരിച്ചു.

‘ ഇതുപോലുള്ള ഒരു ഫോം നിങ്ങൾ മുതലാക്കണം. കളിക്കാരെ അവരുടെ ഫോം അടിസ്ഥാനമാക്കി ടീമിൽ പ്രത്യേകമായി തിരഞ്ഞെടുത്തത് നിങ്ങൾ മുമ്പ് കണ്ടിട്ടുണ്ട്. എന്തുകൊണ്ട് കെ എൽ രാഹുലിനെ ഇപ്രകാരം പറ്റില്ല? ഈ ഇന്നിംഗ്‌സിനുശേഷം, ടീം മാനേജ്‌മെന്റ് പോലും, സെലക്ടർമാർ ചിന്തിച്ചിരിക്കണം ‘ശരി, ഞങ്ങൾ അദ്ദേഹത്തോട് പരുഷമായി പെരുമാറിയെന്ന്.ഒരുപക്ഷേ, രോഹിത് ശർമയുടെ അഭാവത്തിൽ ഞങ്ങൾ അദ്ദേഹത്തിന് അവസരം നൽകണമായിരുന്നു. സഹീർ ഖാൻ പറഞ്ഞു.

ഒരിക്കൽ ടെസ്റ്റ് ടീമിൽ സ്ഥിര സാന്നിധ്യമായിരുന്ന രാഹുൽ തുടർച്ചയായ മോശം പ്രകടനത്തെ തുടർന്ന് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. വിദേശത്ത് മൂന്ന് സെഞ്ചുറികൾ നേടി കഴിവ് തെളിയിക്കാനും രാഹുൽ മറന്നിട്ടില്ല.