Skip to content

ന്യുസിലാൻഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു ; പരിക്കിനെ തുടർന്ന് രോഹിത് പുറത്ത്

ഫെബ്രുവരി 21 ന് ആരംഭിക്കുന്ന ന്യുസിലാൻഡിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ടി20 മത്സരത്തിനിടെ പരിക്കേറ്റ രോഹിത് ശർമയ്ക്ക് പകരം പൃഥ്വി ഷായെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.നാളെ ആരംഭിക്കുന്ന ഏകദിനത്തിൽ രോഹിതിന്റെ പകരക്കാരൻ മായങ്ക് അഗർവാളാണ്. കഴിഞ്ഞ മാസം രഞ്ജി ട്രോഫിക്കിടെ പരിക്കേറ്റ പേസ് ബോളർ ഇഷാന്ത് ശർമ്മയും ടീമിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. യുവതാരങ്ങളായ സെയ്നി ശുഭമാൻ ഗിൽ ഇരുവരും ടെസ്റ്റ് ടീമിലുണ്ട്