ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് എം എസ് ധോണിയ്ക്ക് എളുപ്പമാവില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ കപിൽ ദേവ്. ഏറെനാളായി ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്നതിനാൽ തിരിച്ചുവരവ് ധോണിയെ സംബന്ധിച്ച് ദുഷ്കരമാകുമെന്നും ഐ പി എല്ലിലെ പ്രകടനം ധോണിയുടെ ഭാവിയിൽ നിർണായകമാകുമെന്നും കപിൽ ദേവ് പറഞ്ഞു.
” ദീർഘനാളായി ക്രിക്കറ്റിൽ നിന്നും വിട്ടുനിന്ന ശേഷം പെട്ടെന്നൊരുന്നാൾ എവിടെ നിന്നോ ടീമിൽ തിരിച്ചെത്താൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. അതിനാൽ തന്നെ ധോണിയുടെ ഐ പി എല്ലിലെ ഫോം നിർണായകമാണ് കൂടാതെ ടീമിന് എന്താണ് ഗുണകരമെന്ന് സെലക്ടർമാർ ചിന്തിക്കണം. ധോണി രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ആറോ ഏഴോ മാസം ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്നത് എല്ലാവരിലും സംശയത്തിന് കാരണമാകും. കൂടാതെ ഒരിക്കലും നടക്കാൻ പാടില്ലാത്തതിനെ കുറിച്ച് ചർച്ചകൾ ആരരംഭിക്കുന്നതിനും കാരണമാകും. ” കപിൽ ദേവ് പറഞ്ഞു.
നേരത്തെ ടി20 ലോകകപ്പിൽ ധോണി ഉണ്ടാകുമോ ഇല്ലയോ എന്നത് ഐ പി എല്ലിലെ ധോണിയുടെ ഫോമിനെ ആശ്രയിച്ചായിരിക്കുമെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി വ്യക്തമാക്കിയിരുന്നു.