Skip to content

സഞ്ജുവിനെയാണ് സൂപ്പർ ഓവറിൽ ഇറക്കാൻ തീരുമാനിച്ചിരുന്നത് ; തീരുമാനം മാറ്റിയതിന് പിന്നിലെ കാരണമിതാണ്

തുടർച്ചയായ രണ്ടാം മത്സരത്തിലും ആവേശകരമായ സൂപ്പർ ഓവർ മത്സരത്തിന് ശേഷം ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇത്തവണയും ഏറെ വിജയം ആർഹിച്ചിരുന്ന മത്സരത്തിൽ അവസാന ഘട്ടത്തിൽ കയ്യിൽ നിന്ന് വഴുതി വീണത്. ഷമിക്ക് പകരം ശ്രദുൽ താക്കൂറാണ് അവസാന ഓവറിൽ അവിശ്വസനീയ പ്രകടനം പുറത്തെടുത്തത്. 7 റൺസ് വേണമെന്നിരിക്കെ 4 വിക്കറ്റുകൾ വീഴ്ത്തിയാണ് താക്കൂർ മത്സരം സമനിലയിൽ കുരുക്കിയത്.

സൂപ്പർ ഓവറിൽ ആദ്യ ബാറ്റ് ചെയ്ത ന്യുസിലാൻഡ് 14 റൺസ് എന്ന വിജയം ലക്ഷ്യം ഇന്ത്യയ്ക്ക് കൈമാറി. ആദ്യ പന്തിൽ സിക്‌സും രണ്ടാം പന്തിൽ ഫോറും അടിച്ച് രാഹുൽ ഇന്ത്യയ്ക്ക് വിജയം അനായാസമാക്കി. അഞ്ചാം പന്തിൽ ഫോർ അടിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വിജയം സമ്മാനിച്ചു.

സൂപ്പർ ഓവറിൽ തനിക്ക് പകരം മലയാളി താരം സഞ്ജുവാണ് ഇറങ്ങേണ്ടിയിരുന്നതെന്ന് മത്സര ശേഷം കോഹ്ലി വെളിപ്പെടുത്തി.

“തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെയും രാഹുലിനെയും സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാൻ വേണ്ടി അയക്കാൻ തീരുമാനിച്ചു, കാരണം ഇരുവർക്കും പന്ത് നന്നായി അടിക്കാൻ കഴിയും. പക്ഷേ, ശേഷം രാഹുൽ ഞാനും സംസാരിച്ചു, ഞാൻ അദ്ദേഹത്തോടൊപ്പം വരണമെന്ന് പറഞ്ഞു, കാരണം ഞാൻ കൂടുതൽ പരിചയസമ്പനെന്ന് അദ്ദേഹം പറഞ്ഞു ” മത്സര ശേഷം കോഹ്ലിയുടെ വാക്കുകൾ.