Skip to content

കുരങ്ങൻ കാരണം അണ്ടർ 19 ഓസ്‌ട്രേലിയൻ താരം ലോകക്കപ്പിനിടെ നാട്ടിലേക്ക് മടങ്ങുന്നു

ഓസ്‌ട്രേലിയൻ അണ്ടർ -19 താരം ജേക്ക് ഫ്രേസർ-മക്‌ഗുർക്ക് ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഐസിസി അണ്ടർ 19 ലോകകപ്പിനിടെ കുരങ്ങൻ മുഖത്ത് മാന്തിയത്തിനെ തുടർന്ന് മുൻകരുതൽ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങുന്നു.

കഴിഞ്ഞ വ്യാഴാഴ്ച കിംബർലിയിൽ ഇംഗ്ലണ്ടിനെതിരായ ഓസ്‌ട്രേലിയയുടെ വിജയത്തിനുശേഷം ഫ്രേസർ വനത്തിലായിരുന്നു.
മെഡിക്കൽ സ്റ്റാഫുകളുമായും കുടുംബാംഗങ്ങളുമായും കൂടിയാലോചിച്ച ശേഷം, മുൻകരുതൽ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങണമെന്ന് തീരുമാനിക്കുകയായിരുന്നു.

ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം ഫെബ്രുവരി 2 ഞായറാഴ്ച പാകിസ്ഥാനെതിരെയോ അഫ്ഗാനിസ്ഥാനെതിരെയോ പോച്ചെഫ്‌സ്ട്രൂമിൽ നടക്കും.