Skip to content

61 പന്തിൽ 130 റൺസ് പറത്തിയത് ഏഴ് സിക്സ് ; നിർണായക മത്സരത്തിൽ തിളങ്ങി മാത്യൂ വേഡ്

ക്യാപ്റ്റൻ മാത്യൂ വേഡിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെ 10 റൺസിന് പരാജയപെടുത്തി ബിഗ് ബാഷ് ലീഗ് പ്ലേയോഫ്‌ യോഗ്യത നേടി ഹൊബാർട് ഹറികെയ്ൻസ്.

61 പന്തിൽ പുറത്താകാതെ 11 ഫോറും ഏഴ് സിക്സുമടക്കം 130 റൺസ് അടിച്ചുകൂട്ടിയ വേഡിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 217 റൺസ് നേടിയ ഹറികെയ്ൻസ് മറുപടി ബാറ്റിങിനിറങ്ങിയ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെ നിശ്ചിത 20 ഓവറിൽ 207 റൺസ് നേടാനെ അനുവദിച്ചുള്ളൂ.

വേഡിന് പുറമെ 55 പന്തിൽ 72 റൺസ് നേടിയ ഡാർസി ഷോർട്ടും ഹറികെയ്ൻസിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

മത്സരത്തിൽ പരാജയപെട്ടുവെങ്കിലും 14 മത്സരങ്ങളിൽ നിന്നും 17 പോയിന്റ് നേടിയ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് നേരത്തെ തന്നെ പ്ലേയോഫ്‌ യോഗ്യത നേടിയിരുന്നു.