Skip to content

അന്താരാഷ്ട്ര ക്രിക്കറ്റ് ക്യാപ്റ്റന്മാരുടെ വാർഷിക വേതനം ഇങ്ങനെ ; മുമ്പിൽ കോഹ്ലിയല്ല

ക്രിക്കറ്റ് ബോർഡിന്റെ വരുമാനവും ഫോർമാറ്റും അനുസരിച്ചാണ് ഓരോ രാജ്യത്തിന്റെയും ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻമാർക്ക് വാർഷിക വേതനം തീരുമാനിക്കുന്നത്.ലോകത്തിലെ സമ്പന്നമായ ക്രിക്കറ്റ് ബോർഡ് ബിസിസിഐ ആണെങ്കിലും നായകന്റെ വേതന കാര്യത്തിൽ ഇങ്ങനെയല്ല. അന്താരാഷ്ട്ര ക്രിക്കറ്റ് ക്യാപ്റ്റന്മാരുടെ വാർഷിക വേതനം നോക്കാം …

ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ടാണ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും കൂടുതൽ വാർഷിക വേതനം ലഭിക്കുന്ന ക്യാപ്റ്റൻ. വർഷത്തിൽ 8.15 കോടിയാണ് . അതേസമയം ഇംഗ്ലണ്ടിന് ആദ്യ ഏകദിന ലോകകപ്പ് സമ്മാനിച്ച പരിമിത ഓവറിലെ ക്യാപ്റ്റൻ മോർഗൻ ലഭിക്കുന്നത് 2.56 കോടിയാണ്. മൂന്ന് ഫോർമാറ്റിലും ഇന്ത്യ നയിക്കുന്ന വിരാട് കോഹ്ലിയാണ് ഈ ലിസ്റ്റിൽ രണ്ടാമത് 7 കോടി രൂപയാണ് വാർഷിക വേതനം.

ന്യുസിലാൻഡ് നായകൻ കെയ്ൻ വില്യംസൻ 3.12 കോടിയും ഓസ്‌ട്രേലിയൻ നായകന്മാരായ ടിം പെയ്നിനും ഫിഞ്ചിനും 4.87 കോടിയാണ് .അതേസമയം പാകിസ്താന്റെ ബാബർ അസമിന് 66 ലക്ഷവും അസർ അലിക്ക് 44.2 ലക്ഷവുമാണ്.