Skip to content

ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും ; പ്രതീക്ഷ പ്രകടിപ്പിച്ച് സുരേഷ് റെയ്‌ന

ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലിടം നേടാൻ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് സുരേഷ് റെയ്‌ന.

ടി20 ലോകകപ്പിലെ തന്റെ ഈ വർഷം നടക്കുന്ന ഐ പി എല്ലിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കുമെന്നും മികച്ച പ്രകടനം ഐ പി എല്ലിൽ പുറത്തെടുക്കാൻ സാധിച്ചാൽ രണ്ടോ മൂന്നോ വർഷം കൂടെ തനിക്ക് ക്രിക്കറ്റ് കളിക്കുവാൻ സാധിക്കുമെന്നും മാത്രമല്ല തുടർച്ചയായി രണ്ട് വർഷങ്ങളിൽ ടി20 ലോകകപ്പ് ഉണ്ടെന്നും ടി20 ക്രിക്കറ്റിൽ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്നും ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ റെയ്ന പറഞ്ഞു.

സുരേഷ് റെയ്‌നയ്ക്കൊപ്പം തന്നെ ഐ പി എല്ലിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്താനാകും മുൻ ഇന്ത്യൻ ക്യാപ്റ്റൻ ചെന്നൈ സൂപ്പർ കിങ്‌സ് നായകനുമായ എം എസ് ധോണിയും ശ്രമിക്കുക. ഇക്കാര്യം നേരത്തെ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രിയും വ്യക്തമാക്കിയിരുന്നു.