Skip to content

ടി20യിൽ ധോണിയുടെ റെക്കോർഡിന് അരികെ കോഹ്ലി ; തകർക്കാൻ വേണ്ടത് 81 റൺസ്

ന്യുസിലാൻഡിനെതിരായ ടി20 പരമ്പരയിൽ കോഹ്ലിയെ കാത്തിരിക്കുന്നത് കോഹ്ലിയുടെ മറ്റൊരു റെക്കോർഡ് കൂടിയാണ്. ടി20യിൽ ഏറ്റവും റൺസ് നേടിയ ഇന്ത്യൻ നായകൻ എന്ന റെക്കോർഡ് ( 1112 റൺസ് ) നിലവിൽ ധോണിയുടെ പേരിലാണ്. 62 ഇന്നിങ്സിൽ നിന്ന് ധോണി സ്വന്തമാക്കിയ ഈ നേട്ടം കോഹ്‌ലിക്ക് തകർക്കാൻ ഇനി 81 റൺസാണ്. നിലവിൽ 32 ഇന്നിങ്സിൽ നിന്ന് 1032 റൺസുമായി കോഹ്ലി തൊട്ടുപിറകെയുണ്ട്.

അതേ സമയം അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും റൺസ് നേടിയ നായകനെന്ന റെക്കോർഡ് സൗത്ത് ആഫ്രിക്കൻ നായകൻ ഡ്യൂപ്ലെസിസിന്റെ പേരിലാണ്. 40 ഇന്നിങ്സിൽ നിന്ന് 1273 റൺസാണ് അടിച്ചു കൂട്ടിയത്.