Skip to content

മുൻ താരങ്ങളുടെ വിമർശനങ്ങൾക്കിടയിൽ വില്യംസണ് പിന്തുണയുമായി വിരാട് കോഹ്ലി

Kohli and Kane Williamson

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങികൊണ്ടിരിക്കുന് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് പിന്തുണയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി.

ലീഡർഷിപ്പ് ഒരിക്കലും വിജയങ്ങളെ അടിസ്ഥാനത്തിൽ കണക്കാക്കുവാൻ സാധിക്കുകയില്ലെന്നും ടീമംഗങ്ങളെ ബഹുമാനിക്കുകയും അവരുടെ വിശ്വാസത നേടുകയും ചെയ്യുന്നതാണ് മികച്ച ലീഡർഷിപ്പെന്നും ആ ജോലി കെയ്ൻ വില്യംസൺ ഭംഗിയായി കൈകാര്യം ചെയ്യുന്നുണ്ടെന്നും വളരെ സ്മാർട്ട് ആയ ക്രിക്കറ്റർ കൂടിയാണ് വില്യംസണെന്നും ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുൻപായി കോഹ്ലി പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 3-0 നാണ് ന്യൂസിലാൻഡ് പരാജയപെട്ടത്. പരമ്പരയിൽ 34, 14, 9, 0 എന്നിങ്ങനെയായിരുന്നു വില്യംസന്റെ ബാറ്റിങ് പ്രകടനം പരമ്പരയിലെ മൂന്നാം മത്സരത്തിൽ അസുഖം മൂലം താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.. ഇതിനെ തുടർന്ന് മുൻ ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം അടക്കമുള്ളവർ വില്യംസണെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.