Skip to content

രാജസ്ഥാൻ റോയൽസിന് പുതിയ ബൗളിങ് പരിശീലകൻ

Rob Cassell

ഐ പി എൽ പതിമൂന്നാം സീസൺ ആരംഭിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ റോബ് കാസലിനെ ബൗളിങ് പരിശീലകനായി രാജസ്ഥാൻ റോയൽസ് നിയമിച്ചു. മുൻ കൗണ്ടി ക്രിക്കറ്റ് താരം സ്റ്റെഫാൻ ജോൺസായിരിന്നു കഴിഞ്ഞ സീസണിൽ റോയൽസിന്റെ ബൗളിങ് പരിശീലകൻ. ബൗളിങ് പരിശീലക സ്ഥാനത്തുനിന്നും ഒഴിവാക്കിയെങ്കിലും ഓഫ് സീസണിൽ റോയൽസിന്റെ ഡെവലപ്മെന്റ് കോച്ചായി സ്റ്റെഫാൻ ജോൺസ് പ്രവർത്തിക്കും.

വരുന്ന ഐ പി എൽ സീസണ് മുൻപായി റോബ് കാസലിനെ ബൗളിങ് പരിശീലകനായി ടീമിലെത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും വിക്ടോറിയയിൽ ആയിരുന്നപ്പോൾ കാസലുമായി മികച്ച ബന്ധം സ്ഥാപിക്കാൻ സാധിച്ചിരുന്നുവെന്നും ബൗളിങ് കോച്ചായി മികച്ച രീതിയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടുണ്ടെന്നും മികച്ച ഫാസ്റ്റ് ബൗളർമാരെ കാസൽ വളർത്തിയെടുത്തിട്ടുണ്ടെന്നും ഹെഡ് കോച്ചും മുൻ ഓസ്‌ട്രേലിയൻ താരവും കൂടിയായ ആൻഡ്രൂ മക്ഡൊണാൾഡ് പറഞ്ഞു.