Skip to content

രോഹിത് ശർമ്മയും വിരാട് കോഹ്ലിയും തിളങ്ങി ; ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ വിജയം പരമ്പരയും സ്വന്തമാക്കി കോഹ്ലിപട

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 287 റൺസിന്റെ വിജയലക്ഷ്യം 47.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു.
128 പന്തിൽ 119 റൺസ് നേടിയ രോഹിത് ശർമ്മയും 91 പന്തിൽ 89 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 35 പന്തിൽ 44 റൺസ് നേടിയ ശ്രേയസ് അയ്യരുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

 

സ്പിന്നർമാരായ ആദം സാംപയും ആഷ്ടൺ അഗറും മാത്രമാണ് ഓസ്‌ട്രേലിയൻ ബൗളർമാരിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

 

 

കമ്മിൻസ് ഏഴോവറിൽ 64 റൺസും മിച്ചൽ സ്റ്റാർക്ക് 9 ഓവറിൽ 66 റൺസും വഴങ്ങികൂട്ടി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 132 പന്തിൽ 131 റൺസ് നേടിയ സ്റ്റീവ് സ്മിത്തും 54 റൺസ് നേടിയ മാർനസ് ലാബുഷെയ്നുമാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷാമി നാല് വിക്കറ്റും രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തി..