Skip to content

അവരുടെ വീഡിയോകൾ കണ്ടാണ് മധ്യനിരയിൽ ബാറ്റിംഗിന് തയ്യാറായത് ; കെ.എൽ രാഹുൽ

ഏകദിന ക്രിക്കറ്റിൽ ഏത് പൊസിഷനിലും ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്സ്മാനായി മാറിയിരിക്കുകയാണ് രാഹുൽ. ധവാന്റെ അഭാവത്തിൽ രോഹിതിനൊപ്പം ഓപ്പൺ ചെയ്തും, ആദ്യ ഏകദിനത്തിൽ കോഹ്‌ലിക്ക് പകരം മൂന്നാമനായി ഇറങ്ങിയും ശേഷം രണ്ടാം ഏകദിനത്തിൽ അഞ്ചാമാനായി ഇറങ്ങിയും രാഹുൽ കഴിവ് തെളിയിച്ചു.

അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത രാഹുൽ 52 പന്തിൽ 80 റൺസ് നേടി. രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആറ് വിക്കറ്റ് നഷ്ടത്തിൽ 340 എന്ന നിലയിലേക്ക് ഇന്ത്യയെ എത്തിച്ചു

” മധ്യനിരയിൽ ബാറ്റ് ചെയ്യാനായി സാങ്കേതികമായി ഞാൻ വ്യത്യസ്തമായി ഒന്നും പരിശീലിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. മിഡിൽ ഓർഡർ ബാറ്റ്സ്മാൻമാരോട് ഞാൻ വളരെയധികം സംസാരിക്കുകയും ധാരാളം വീഡിയോകൾ കാണുകയും ചെയ്തു. വിരാട് (കോഹ്‌ലി) യോട് ഞാൻ വളരെയധികം സംസാരിച്ചു, അബ് (ഡി വില്ലിയേഴ്സ്), സ്റ്റീവ് സ്മിത്ത് എന്നിവരുടെ ധാരാളം വീഡിയോകൾ കണ്ടു, അവർ എങ്ങനെ അവരുടെ ഇന്നിംഗ്സ് പടുത്തുയർന്നുവെന്ന് ” മത്സരശേഷം മാധ്യങ്ങളോട് രാഹുൽ പറഞ്ഞു.

കെയ്ൻ വില്യംസൺ, അദ്ദേഹത്തിന്റെ ചില വീഡിയോകൾ ഞാൻ വീണ്ടും വീണ്ടും കണക്കും . അദ്ദേഹം തന്റെ ഇന്നിംഗ്സ് എങ്ങനെ നിർമ്മിക്കുന്നുവെന്നും ചില സാഹചര്യങ്ങളിൽ അദ്ദേഹം എങ്ങനെ കളിക്കുന്നുവെന്നും കാണാൻ ശ്രമിച്ചു. പ്രത്യേക സാഹചര്യത്തിൽ മികച്ചതാകാമെന്നും മാത്രമാണ് ഞാൻ പഠിക്കാൻ ശ്രമിക്കുന്നത്. ‘ രാഹുൽ കൂട്ടിച്ചേർത്തു.