Skip to content

തിരിച്ചു വന്നാൽ ഏകദിനത്തിലും ടി20 യിൽ മാത്രം തുടരും ; ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഇനിയില്ല ; ഡിവില്ലേഴ്‌സ്

ഡിവില്ലേഴ്‌സിനെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സൗത്ത് നായകൻ ഡുപ്ലസ്സിസ് കൂടി ഇത് വ്യക്തമാക്കിയതോടെ ആരാധകർ ആവേശത്തിലാണ്. ബിഗ്ബാഷ് മത്സരത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ച് വരാൻ ആഗ്രഹിക്കുന്നതായി ഡിവില്ലേഴ്‌സും വ്യക്തമാക്കിയിട്ടുണ്ട്. ഫോം കൂടി തെളിയിക്കാനായാൽ ഡിവില്ലേഴ്‌സിന് വീണ്ടും രാജ്യത്തിന് വേണ്ടി ജേഴ്‌സി അണിയാം.

അന്താരാഷ്ട്ര തിരിച്ച് വന്നാൽ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങില്ലെന്നും, ടി20 ക്രിക്കറ്റിലും ഏകദിനത്തിലുമായിരിക്കും തുടരുകയെന്നും അദ്ദേഹം പറഞ്ഞു. അന്തരാഷ്ട്ര കളിച്ചിരുന്ന സമയത്ത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള ആഗ്രഹം ഡിവില്ലേഴ്‌സ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ടീം മാനേജ്മെന്റ് ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചതായി അന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.