Skip to content

ഏകദിന വിക്കറ്റ് വേട്ടയിൽ സെഞ്ചുറിയടിക്കാൻ പാറ്റ് കമ്മിൻസും കുൽദീപ് യാദവും

രാജ്കോട്ടിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുമ്പോൾ ഏകദിന കരിയറിൽ നൂറ് വിക്കറ്റ് എന്ന നേട്ടത്തിനരികെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസും ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവും. 59 ഏകദിന മത്സരങ്ങളിൽ നിന്നും 98 വിക്കറ്റുകൾ നേടിയ പാറ്റ് കമ്മിൻസിന് രാജ്കോട്ടിൽ നടക്കുന്ന മത്സരത്തിൽ രണ്ട് വിക്കറ്റ് കൂടെ നേടാനായാൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയൻ ബൗളറെന്ന നേട്ടം സ്വന്തമാക്കാം.

ഏറ്റവും വേഗത്തിൽ ഏകദിന ക്രിക്കറ്റിൽ 100 വിക്കറ്റ് നേടിയ ഓസ്‌ട്രേലിയൻ ബൗളർമാർ

മിച്ചൽ സ്റ്റാർക്ക് – 52 മത്സരം
ബ്രെറ്റ് ലീ – 55 മത്സരം
ഡെന്നിസ് ലിലി – 60 മത്സരം
ഷെയ്ൻ വോൺ – 60 മത്സരം
നേഥൻ ബ്രാക്കൺ – 60 മത്സരം

മറുഭാഗത്ത് ഇതുവരെ 57 മത്സരങ്ങളിൽ നിന്നും 99 വിക്കറ്റുകൾ നേടിയിട്ടുള്ള കുൽദീപ് യാദവിന് ഈ മത്സരത്തിൽ ഒരു വിക്കറ്റ് നേടാൻ സാധിച്ചാൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറെന്ന റെക്കോർഡ് സ്വന്തമാക്കാം.

ഏറ്റവും വേഗത്തിൽ ഏകദിന ക്രിക്കറ്റിൽ 100 വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർമാർ

മൊഹമ്മദ് ഷാമി – 56 മത്സരം
ജസ്പ്രീത് ബുംറ – 57 മത്സരം
ഇർഫാൻ പത്താൻ – 59 മത്സരം