Skip to content

ഇംഗ്ലണ്ടിലേക്ക് മടങ്ങില്ല ; ആർച്ചർ സൗത്താഫ്രിക്കയിൽ തന്നെ തുടരും

പരിക്കിൽ നിന്നും മുക്തനായിട്ടില്ലയെങ്കിലും ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ ടീമിനൊപ്പം സൗത്താഫ്രിക്കയിൽ തന്നെ തുടരുമെന്ന് ടീം മാനേജ്‌മെന്റ്. കൈമുട്ടിനേറ്റ പരിക്ക് മൂലം ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങളിൽ ജോഫ്രാ ആർച്ചറിന് കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ജോഹനാസ്ബർഗിൽ അടുത്ത ആഴ്ച്ച നടക്കുന്ന പരമ്പരയിലെ അവസാന മത്സരത്തിൽ ആർച്ചറിന് കളിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്.

മൂന്നാം ടെസ്റ്റിൽ മാർക്ക് വുഡാണ് ആർച്ചറിന് പകരക്കാരനായി കളിക്കുന്നത്.
നേരത്തെ പരിക്ക് മൂലം സീനിയർ താരം ജെയിംസ് ആൻഡേഴ്‌സൺ പരമ്പരയിൽ നിന്നും പുറത്തായിരുന്നു.