Skip to content

ലോകകപ്പിന് ശേഷം ധോണി ഇന്ത്യയ്ക്ക് വേണ്ടി കളിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഹർഭജൻ സിങ്

മഹേന്ദ്ര സിങ് ധോണി ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ അവസാന മത്സരം കളിച്ചുകഴിഞ്ഞുവെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ബിസിസിഐയുടെ സെൻട്രൽ കരാർ ലിസ്റ്റിൽ നിന്നും ധോണി പുറത്തായതിന് പിന്നാലെയാണ് ഹർഭജൻ സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ സെമിഫൈനലിന് ശേഷം ഇതുവരെയും എം എസ് ധോണി പ്രൊഫഷണൽ മത്സരം കളിച്ചിട്ടില്ല.

ഹോം സീസണിൽ എം എസ് ധോണി തിരിച്ചെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. അതിനിടെയാണ് ഇപ്പോൾ സെൻട്രൽ കരാർ പട്ടികയിൽ നിന്നും ആദ്യമായി എം എസ് ധോണി പുറത്തുപോയിരിക്കുന്നത്.

ധോണി ഇനി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയില്ലെന്നും നേരത്തെ തന്നെ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് ധോണി തീരുമാനിച്ചിരുന്നെന്നും ഹർഭജൻ സിങ് പറഞ്ഞു.
ധോണി ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്നും ഐ പി എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ടി20 ടീമിൽ ധോണി തിരിച്ചെത്തുകയെന്ന് ഇന്ത്യൻ കോച്ച് രവി ശാസ്ത്രി വ്യക്തമാക്കിയിരുന്നു.