Skip to content

ഓസ്‌ട്രേലിയക്കെതിരായ വമ്പൻ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശിഖാർ ധവാൻ

മധ്യനിരയുടെ തകർച്ചയാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് പിന്നിലെ കാരണമെന്ന് ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ. ആദ്യ 10-15 ഓവറുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചുവെന്നും എന്നാൽ മധ്യ ഓവറുകളിൽ തുടരെ തുടരെ വിക്കറ്റുകൾ നഷ്ട്ടമായതോടെ മത്സരത്തിന്റെ ഗതി മാറിമറിഞ്ഞുവെന്നും അവിടെയാണ് തങ്ങൾക്ക് പിഴച്ചതെന്നും മത്സരശേഷം ധവാൻ വ്യക്തമാക്കി.

91 പന്തിൽ 74 റൺസ് നേടിയ ധവാനും 47 റൺസ് നേടിയ കെ എൽ രാഹുലും മാത്രമാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇരുവരുടെയും മികവിൽ ഇന്ത്യ ഉയർത്തിയ 256 റൺസിന്റെ വിജയലക്ഷ്യം 37.4 ഓവറിൽ വിക്കറ്റൊന്നും നഷ്ട്ടപെടാതെയാണ് ഓസ്‌ട്രേലിയ മറികടന്നത്. ഡേവിഡ് വാർണർ 112 പന്തിൽ 128 റൺസും ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 114 പന്തിൽ 110 റൺസും നേടി.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്‌ട്രേലിയ 1-0 ന് മുൻപിലെത്തി.