CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

വെടിക്കെട്ട് ബാറ്റിങ്ങുമായി ബെൻ സ്റ്റോക്സ് 

ന്യൂസിലാൻഡിൽ നടക്കുന്ന സൂപ്പർ സ്മാഷ് ലീഗിൽ വെറും 47 പന്തിൽ നിന്നും 93 റൺസുമായി ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്‌സിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം. ഏഴു തകർപ്പൻ സിക്സിന്റെയും ആറു ബൗണ്ടറികളുടെയും അകമ്പടിയോട് കൂടിയാണ് ബെൻ സ്റ്റോക്സ് 97 റൺസ് നേടിയത്. അവസാന ഓവറിൽ സിക്സ് നേടി സെഞ്ചുറി നേടാൻ ശ്രമിക്കുന്നിതിനിടയിലാണ് താരം പുറത്താവുന്നത് 


കളിക്കളത്തിന് പുറത്ത് തല്ലുണ്ടാക്കിയതിന്റെ പേരിൽ പോലീസ് നടപടിയെ തുടർന്ന് ആഷസ് മത്സരത്തിൽ നിന്നും വിലക്ക് ലഭിച്ച സ്റ്റോക്‌സിനു കഴിഞ്ഞ മാസമാണ് ന്യൂസിലാൻഡിൽ കളിക്കാൻ അനുമതി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് നല്കിയത്. ആദ്യ മൂന്ന് മത്സരത്തിൽ 2,34,0 എന്നിവയായിരുന്നു സ്റ്റോക്‌സിന്റെ സ്കോർ 

ആഷസിനു ശേഷം ഓസ്ട്രേലിയയിൽ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിൽ ബെൻ സ്റ്റോക്സ് ഇടം നേടിയിട്ടുണ്ട് 

Loading...
Loading...